കൊല്ലം: കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാർഥിനിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തിൽ വിശദീകരണം പുറത്തുവന്നിട്ടില്ല.
ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ? കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയും വിദ്യാർഥിനിയും ജീവനൊടുക്കി; പോലീസ് അന്വേഷണം തുടങ്ങി
