ന്യൂഡൽഹി: വിദ്യാർഥിനിയുമായുള്ള പ്രണയത്തെത്തുടർന്ന് അധ്യാപകനെ പെണ്‍കുട്ടിയുടെ സഹോരങ്ങൾ വെടിവെച്ച് കൊന്നു. ദില്ലിയിലെ മഹേന്ദ്ര പാർക്കിന് സമീപമുള്ള ട്യൂഷൻ സെന്ററിലാണ് സംഭവം. അങ്കിത്(31) ആണ് കൊല്ലപ്പെട്ടത്.
അങ്കിതുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ സഹോദരൻ എതിർത്തിരുന്നു. ഇരുവരും വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടതിനാലാണ് സഹോദരൻ എതിർത്തത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് അങ്കിത്തിനെ നിരവധി തവണ പെണ്‍കുട്ടിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അങ്കിത് തയാറായില്ല.
എന്നാൽ പെണ്‍കുട്ടിയുടെ വീട്ടിൽ വിവാഹം ആലോചിച്ചിരുന്നന്നും മാതാപിതാക്കൾക്ക് ഇതിന് എതിരല്ലായിരുന്നെന്നുമാണ് അങ്കിതിന്റെ ബന്ധുക്കൾ പറയുന്നത്. അങ്കിതിന് നേർക്ക് വെടിയുതിർക്കുന്നതിന് രണ്ട് വിദ്യാർഥികൾ സാക്ഷികളാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.