പാ​തി​രാ​ത്രി വി​ദ്യാ​ർ​ഥി​നി​യെ മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ച്ചു: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: തി​രു​നെ​ൽ​വേ​ലി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ച്ച ര​ണ്ട് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ കേ​സ്. ഇ​തി​ലൊ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ കോ​ള​ജ് അ​ധ്യാ​പ​ക​രും തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളു​മാ​യ സെ​ബാ​സ്റ്റ്യ​ൻ, പോ​ൾ​രാ​ജ് എ​ന്നി​വ​ർ രാ​ത്രി​യി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് ത​ങ്ങ​ളോ​ടൊ​പ്പം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ വി​ദ്യാ​ർ​ഥി​നി ഫോ​ൺ ക​ട്ടു ചെ​യ്ത് മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്നു പാ​ള​യം​കോ​ട്ട പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സെ​ബാ​സ്റ്റ്യ​നെ തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്തു.

പോ​ൾ​രാ​ജ് ഒ​ളി​വി​ലാ​ണെ​ന്നും തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment