പള്ളുരുത്തിയില്‍ നാലുവയസുകാരന് ട്യൂഷന് അധ്യാപകനില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റു. തക്ഷശില ട്യൂഷന് സെന്റര്‍ അദ്ധ്യാപകന് നിഖിലാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലില്‍ അടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്.
ഇംഗ്ളീഷ് അക്ഷരങ്ങള്‍ പറയാത്തതിനാലാണ് മര്‍ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തു. നിഖില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.