അ​ധ്യാ​പി​ക​യെ മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്; വി​ദ്യാ​ർ​ഥി ഒ​ളി​വി​ ല്‍

ത​ളി​പ്പ​റ​മ്പ്: അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​നു പി​ടി​ച്ച് അ​മ​ർ​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​വ​സാ​ന വ​ർ​ഷ ബി​കോം മാ​ർ​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​ന് എ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. സെ​പ്റ്റം​ബ​ർ 30 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 നാ​ണ് സം​ഭ​വം.

ഒ​ന്നാം വ​ർ​ഷം ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു കൊ​ണ്ടി​രി​ക്കെ അ​വി​ടെ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് ക്ലാ​സി​ന് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​ധ്യാ​പി​ക​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ച് അ​മ​ർ​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും അ​ശ്ശീ​ല ഭാ​ഷ​യി​ൽ ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​ത്. അ​ധ്യാ​പി​ക പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി​യ പ​രാ​തി അ​ദ്ദേ​ഹം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 323, 354, 294 (ബി) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.​വി​ദ്യാ​ർ​ഥി ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ട്ട​ന​വും മ​റ്റ് പ്ര​ശ്ന​ങ്ങ​ളും ന​ട​ക്കു​ന്ന സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഒ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ് മു​റി​ക്ക് സ​മീ​പം സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പോ​ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.​അ​ത് ലം​ഘി​ച്ച് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഒ​ന്നാം വ​ർ​ഷ ക്ലാ​സി​ൽ എ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ധ്യാ​പി​ക​യ്ക്ക് നേ​രെ അ​ക്ര​മം ന​ട​ന്ന​ത്.

Related posts