ബല്ലിയ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചുവലിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്ത സർക്കാർ സ്കൂൾ അധ്യാപകനെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയയിലാണു സംഭവം.
ബിസൗലി മേഖലയിലെ പ്രൈമറി സ്കൂളിൽ ദിവസങ്ങൾക്കു മുമ്പാണ് അക്രമം നടന്നത്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്പോഴാണ് ഇയാൾ കുട്ടിയെ ക്രൂരമായി ആക്രമിച്ചത്.
കുട്ടികളോടുള്ള അധ്യാപകന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരേ ഇതിനു മുന്പും പരാതികളുയർന്നിരുന്നതായി പറയുന്നു.