ഫീസടയ്ക്കാന്‍ പണമില്ല ! മാതാപിതാക്കളെ പണമടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ആദ്യപടിയായി അധ്യാപിക നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു…

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്.

കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു.

കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പണമടയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. ഐപിസി വകുപ്പുകള്‍ക്കു പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.

 

Related posts