കോഴിക്കോട്: അവധിദിനത്തില്‍ അധ്യാപികയെ സ്കൂളിലേക്കു വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ പ്രമുഖ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരേയാണ് വനിതാ പോലീസ് സ്റ്റേഷനില്‍ അധ്യാപിക പരാതി നല്‍കിയത്.
ഗസ്റ്റ് ലക്ചററായ അധ്യാപിക അവിവാഹിതയാണ്. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്കു വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ അധ്യാപിക സ്കൂളിൽ പോയില്ല.
വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്. ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി.
അധ്യാപികയുടെ മൊഴിയിൽ കേസ് എടുക്കുകയും ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരി ക്കാനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പ്രിൻസിപ്പൽ ഇൻ ചാർജ് ആയ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്തേക്കും.