പതിനഞ്ചുകാരന്‍ കാമുകനൊപ്പം നാടുവിട്ട ടീച്ചര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഗര്‍ഭിണിയായതോടെ അധ്യാപികയെ ഉപേക്ഷിച്ച് കുട്ടിക്കാമുകന്‍ മാതാപിതാക്കള്‍ക്കൊപ്പം സ്ഥലം കാലിയാക്കി

സ്‌കൂള്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട പതിനഞ്ചുകാരന് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ മദ്രാസ് കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപികയെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ് 23 കാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്ത് ജയിലേക്കയച്ചു. 2016 മാര്‍ച്ചിലാണ് തിരുച്ചിറപ്പള്ളി സ്വദേശിയും പത്താം ക്ലാസുകാരനുമായ പതിനഞ്ചുകാരന്‍ സ്‌കൂളിലെ അധ്യാപികക്കൊപ്പം നാടു വിട്ടത്. വീട്ടിലുണ്ടായിരുന്ന പതിനായിരം രൂപയും അറുപത് പവന്‍ സ്വര്‍ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോടല്‍. മാതാപിതാക്കളും ബന്ധുക്കളും ഏറെ നാള്‍ തിരഞ്ഞെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

അടുത്തിടെ വീണ്ടും നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരുപ്പൂരില്‍ നിന്നും കണ്ടത്തുകയായിരുന്നു. തിരുപ്പൂരില്‍ ഒരു മില്ലില്‍ ജോലി നോക്കവെയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്. ഇരുവരെയും പൊലീസ് കൈയോടെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയിലെത്തിയതോടെ കുട്ടിക്കാമുകന്റെ വിധംമാറി. ഗര്‍ഭിണിയായ അധ്യാപികയെ തള്ളിപറഞ്ഞ പതിനഞ്ചുകാരന്‍ മാതാപിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇവനെ മാതാപിതാക്കളോടൊപ്പം അയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിയമ പ്രകാരം അധ്യാപികക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് അറസ്റ്റ് ചെയ്ത അധ്യാപികയെ മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

 

 

Related posts