ശാസ്താംകോട്ട: സർവിസിൽ നിന്നും വിരമിച്ച അധ്യാപകന്റെ ആദ്യ പെൻഷൻ അശരണർക്ക് അന്നം നൽകാനായി നൽകി മാതൃകയായി.
തെക്കൻ മൈനാഗപ്പള്ളി കുന്നത്ത് വീട്ടിൽ ആർ കമൽദാസ് ആണ് തന്റെ ഒരു മാസത്തെ പെൻഷൻ തുക മൈനാഗപ്പള്ളിയിലെ കമ്മ്യൂണിറ്റി കിച്ചണു നൽകിയത്.
25000 രൂപ അഡ്വാൻസായി തന്നെ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് ജയലക്ഷ്മിയെ ഏൽപ്പിക്കുകയും ചെയ്തു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപക പദവിയിൽ നിന്നുമാണ് ആർ കമൽദാസ് ചൊവാഴ്ച വിരമിച്ചത് .
1984 ൽ സർവീസിൽ പ്രവേശിച്ച ആർ കമൽദാസ് 88 മുതൽ തേവലക്കര ഹൈസ്കൂളിലെ അധ്യാപകനാണ്. മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെഎസ് ടിഎ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്.
നിലവിൽ സി പിഎം മൈനാഗപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവും , മൈനാഗപ്പള്ളി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റുമാണ്. ഇടവനശേരി ഐ സി എസ് എൽപിഎസ് ഹെഡ്മിസ്ട്രസ് വി ഗീത ഭാര്യയും ഡോ. കെ ഗോകുൽദാസ്, കെ വിമൽദാസ് എന്നിവർ മക്കളുമാണ്