അധ്യാപിക പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. തവിഞ്ഞാല്‍ സെന്റ് തോമസ് യുപി സ്കൂള്‍ അധ്യാപികയായ പേര്യ വരയാല്‍ പാറത്തോട്ടം റോണി കെ.മാത്യുവിന്റെ ദുരൂഹ മരണത്തിലാണ് റോണിയുടെ ഭര്‍ത്താവ് പേര്യ ചെറുവത്ത് വിനീത് (31) പിതാവ് വില്‍സണ്‍(63) എന്നിവരെ മാനന്തവാടി ഡി.വൈ.എസ്. പി. കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഗുരുതരമായി തീപൊള്ളലേറ്റ റോണി കെ.മാത്യുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ മരിക്കുകയും ചെയ്തു. റോണിയുടെ മരത്തിന് കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പിഡനമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. റോണിയുടെ വീട്ടുകാരും മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനങ്ങളേറ്റു വാങ്ങിയിരുന്നു. റോണിക്ക് കുഞ്ഞ് ജനിച്ചതുമുതല്‍ ഭര്‍ത്താവ് വിനീത് പരുഷമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവര്‍ക്ക് പെണ്‍കുഞ്ഞാണ് ജനിച്ചത്. എന്നാല്‍ ആണ്കുഞ്ഞാവാത്തതില് ഭര്‍ത്താവ് എപ്പോഴും റോണിയോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. മകള്‍ക്ക് മതിയായ പ്രസവ ശുശ്രൂഷ നല്‍കിയിരുന്നില്ല. പൊള്ളലേല്ക്കുന്നതിന്റെ തലേ ദിവസം മകളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി പോയി.
റോണിയുടെ അകത്തേക്ക് കയറാന്‍ പോലും വിനീതിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് മകള്‍ നുഭവിച്ചിരുന്നത്. ഇതേ സംബന്ധിച്ച് മകള്‍ പല തവണ പറഞ്ഞിരുന്നു. ഇതോടെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. വിനീത് മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞതിനാല്‍ മകള്‍ക്ക് മാനസിക വിഷമമുണ്ടായിരുന്നു.