ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച അധ്യാപികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം.
ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഉത്തരക്കടലാസിൽ എന്താണ് വിദ്യാർഥി എഴുതിയിരിക്കുന്നതെന്ന് വായിക്കാതെയാണ് അധ്യാപിക മാർക്ക് നൽകുന്നത്. അധ്യാപിക മറ്റ് അധ്യാപകർക്കൊപ്പം ഒരു ക്ലാസ് മുറിയിലിരുന്നാണ് പരീക്ഷാ പേപ്പർ നോക്കുന്നത്.
എക്സിൽ പങ്കിട്ടിരിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും, തുടർന്ന് അധ്യാപകരുടെ മൂല്യനിർണയത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആളുകളിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയും ചെയ്തു.
‘അവർ ഉത്തരങ്ങൾ പോലും വായിക്കുന്നില്ല. ഇൻസെൻ്റീവ് പരിശോധിച്ച പകർപ്പുകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അവർ പരിശോധിക്കുന്ന പേപ്പറുകളുടെ എണ്ണം പരമാവധിയാക്കുക എന്നതാണ് ലക്ഷ്യം’. പേജിൽ എഴുതിയിരിക്കുന്നത് അധ്യാപിക വായിച്ചിട്ടില്ലന്നും, അധ്യാപികയ്ക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് വീഡിയോയിൽ ആളുകൾ കമന്റിട്ടിരിക്കുന്നത്.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/pv14DIwKsA
— Educators of Bihar (@BiharTeacherCan) May 26, 2024
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/GlnZhH4Yuk
— छपरा जिला 🇮🇳 (@ChapraZila) May 26, 2024