ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക.
അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു.
2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്.
ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു.
സംഭവം പുറത്തായതോടെ കൂടി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്‌ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു.
വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്‍കാന്‍ കഴിയില്ല എന്ന് കോടതി പറഞ്ഞു.
അതോടുകൂടി സ്വാഭാവികമായും കേസ് ദുര്‍ബലപ്പെടുകയും ചെയ്തു.അധ്യാപിക ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ നാലു വര്‍ഷം കഠിനതടവും ലഭിക്കുമായിരുന്നു.
2019 മെയില്‍ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. 2020 ഫെബ്രുവരിയില്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.
ബെയിലിയുടെ ഭര്‍ത്താവായി മാറിയ വിദ്യാര്‍ഥിയ്ക്ക് ഇപ്പോള്‍ 22 വയസാണ് പ്രായം. ബെയ്‌ലിയ്ക്ക് 26ഉം ഇപ്പോള്‍ ഇവര്‍ സന്തോഷകരമായ ജീവിതം നയിക്കുകയാണ്.
പ്രായഭേദമന്യേ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മിസോറി സംസ്ഥാനത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. ഇതാണ് അധ്യാപികയ്ക്ക് വിനയായത്.
സമീപവര്‍ഷങ്ങളില്‍ ഇവിടെ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആറ് അധ്യാപകരാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണില്‍ 1997ല്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന് പറഞ്ഞു വിദ്യാര്‍ത്ഥിയെയും അധ്യാപികയും പിടിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ലോകത്തെങ്ങും വാര്‍ത്തയാവുകയും ചെയ്തു.
മേരി കേ ലെറ്റോര്‍ണോ എന്ന അധ്യാപിക അന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ആറാംക്ലാസുകാരനായിരുന്ന വിലി ഫോലോയുമായി ആയിരുന്നു.
ഇതോടെ അധ്യാപിക ബലാല്‍സംഗത്തിന് ശിക്ഷിക്കപ്പെട്ടു. ഏഴു വര്‍ഷമാണ് കഠിനതടവ് ലഭിച്ചത് കൂടാതെ ലൈംഗിക കുറ്റവാളിയായ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2005ല്‍ പുറത്തിറങ്ങിയ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കുകയും ചെയ്തു. ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു. പിന്നീട് 2019ല്‍ ഇവര്‍ വിവാഹമോചിതരായി.