ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കി. ലണ്ടന്‍ നോട്ടിക്കല്‍ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ ജോഷിം നൂര്‍ ആണ് പുറത്താക്കപ്പെട്ടത്. 2006ലാണ് നൂര്‍ 13 വയസുള്ള ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അന്ന് നൂറിന് 22 വയസായിരുന്നു.
സ്കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടിയുടെ അച്ഛന് എടുത്ത പെണ്‍കുട്ടിയുടെ വീഡിയോ കണ്ടാണ് ജോഷിം നൂര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന് വെറും മൂന്നു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. വിവാഹ ദിവസം തന്നെ നൂര്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ലണ്ടനിലെത്തി കുടുംബാസൂത്രണ ആശുപത്രിയിലെത്തി ഗര്‍ഭ നിരോധന ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
2013ലാണ് പെണ്‍കുട്ടി നൂറിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം വീട്ടുകാര്‍ മറച്ചുവെക്കുകയായിരുന്നെന്നും താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നുമായിരുന്നു നൂറിന്റെ പ്രതികരണം. എന്നാല്‍ വിവാഹ സമയത്ത് തന്നെ താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാര്യം പറഞ്ഞിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ നൂറിനെ സ്കൂളില്‍ നിന്നും പുറത്താക്കിയത്.