ഷിക്കാഗോ: ക്ലാസ്മുറിയിൽ ലഹരിമരുന്നായ കൊക്കെയ്ൻ ഉപയോഗിച്ച അധ്യാപിക പോലീസ് പിടിയിൽ. യുഎസിലെ നോർത്ത് വെസ്റ്റ് ഇന്ത്യാന ഹൈസ്കൂൾ അധ്യാപിക സമാന്ത മാരി കോക്സ്(24) ആണ് പിടിയിലായത്.
വിദ്യാർഥികളുടെ അസാന്നിധ്യത്തിൽ അടച്ചിട്ട മുറിയിലിരുന്നാണ് സമാന്ത മയക്കുമരുന്ന് ഉപയോഗിച്ചതെങ്കിലും, അധ്യാപിക കൊക്കെയ്ൻ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തി വിദ്യാർഥികൾ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പോലീസിനു വിവരം നൽകി. പോലീസിന്റെ അന്വേഷണത്തിൽ അധ്യാപികയുടെ പൂട്ടിയ ഡ്രോയറിൽനിന്നു നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മയക്കുമരുന്ന് കൈവശം വച്ചതിനു അധ്യാപികക്കെതിരേ കേസെടുത്തതായി ലേക്ക് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് അറിയിച്ചു. പിന്നീട് സ്വന്തം ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ക്ഷീണമകറ്റാനാണ് കൊക്കെയ്ൻ ഉപയോഗിച്ചതെന്നാണ് അധ്യാപികയുടെ വാദം.