വിവാഹം മുടക്കാനായി യുവതിയുടെ അശ്ലീലഫോട്ടോ വ്യാജമായി നിര്‍മിച്ച സഹപ്രവര്‍ത്തകനായ അധ്യാപകന് അറസ്റ്റില്‍.
കണ്ണൂര്‍ പള്ളിക്കുന്ന് വിഗ്നേശ്വര ഹൗസില്‍ പ്രശാന്തിനെ(40) ആണ് അറസ്റ്റ് ചെയ്തത്. ഇരുവുരം ഒരേ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയുന്നവരാണ്. വിവാഹം മുടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
യുവതി ഉപയോഗിച്ച കമ്പ്യൂട്ടറില്‍ കയറി സുഹൃത്തുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകള്‍ അശ്ലീലമായി നിര്‍മിക്കുകയായിരുന്നു.
യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാള്‍ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറില്‍ അയച്ചതോടെയാണ് സംഭവം വിവാദമായത്.
ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്.
തുടര്‍ന്ന് എടച്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊറിയര്‍ സര്‍വീസ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കൊറിയര്‍ സ്ഥാപനത്തിലെ കാമറ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിയാന്‍ യുവതിയെ എത്തിച്ചപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച പ്രതി ഒപ്പം ജോലി ചെയ്തയാളാണെന്ന് തിരിച്ചറിഞ്ഞത്.
കമ്പ്യൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.