കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ട്യൂഷന് അധ്യാപികയ്ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് നഗരത്തിലെ ഒരു വീട് കേന്ദ്രീകരിച്ച് നടക്കുന്ന ട്യൂഷന് സെന്ററിലെ അധ്യാപികയായ 40 വയസുകാരിക്കെതിരെയാണ് കേസ്.
12, 13 വയസുള്ള വിദ്യാര്‍ഥികളെ ട്യൂഷന് സെന്ററില്‍ വച്ച് ഉപദ്രവിച്ചുവെന്നാണ് ആരോപണം. മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചായിരുന്നു ഉപദ്രവം.
ഒരു വര്‍ഷം മുമ്പുണ്ടായ സംഭവം അടുത്തിടെ കുട്ടികളുടെ സ്കൂളിൽ നടന്ന കൗണ്‍സലിംഗിലാണ് പുറത്തുവന്നത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അധ്യാപികയുടെ ഫോണുകള്‍ പോലീസ് പരിശോധിച്ചു.