ഒരു റൊമാന്റിക് ഗാനത്തിന് നൃത്തം ചെയ്യുന്ന വിദ്യാർഥിയുടെയും അധ്യാപികയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. @tanisha__islam__22 പോസ്റ്റ് ചെയ്ത വീഡിയോയിൽ നീല സാരി ധരിച്ച ഒരു അധ്യാപിക തന്റെ പുരുഷ വിദ്യാർഥിയോടൊപ്പം ബോളിവുഡ് റൊമാൻ്റിക് ഗാനമായ ‘തും ഹി ഹോ’ എന്ന ഗാനത്തിനാണ് നൃത്തം ചെയ്തത്.
ക്ലാസ് മുറിക്കുള്ളിൽ ഇരുവരും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയിലാണ് ഈ നൃത്തം. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ദശലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയ്ക്ക് ലഭിച്ചു, 8 ലക്ഷത്തിലധികം ലൈക്കുകളും 11 ആയിരത്തിലധികം കമന്റുകളുമുണ്ട്.
അതേസമയം, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപേരാണ് കമന്റുമായെത്തിയത്. അധ്യാപികയുടെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്നും, സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യരുതെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
എന്നാൽ മറ്റ് ചിലർ വിടവാങ്ങൽ സമയത്ത് നൃത്തം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലന്നാണ് പറഞ്ഞത്. ‘ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം’ എന്നാണ് പല ഉപയോക്താക്കളും ഈ വീഡിയോയെ വിശേഷിപ്പിച്ചത്. ‘ഈ വിദ്യാർഥി വളരെ ഭാഗ്യവാനാണ്’എന്നുള്ള കമന്റും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.
.