വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി.
അത്തോളിയിലെ ഹൈസ്കൂള്‍ അധ്യാപകനായ വി.കെ. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
അധ്യാപകന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക അത്തോളി പോലീസിന് പരാതി കൈമാറുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്.
പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.