ദിസ്പൂർ: വിദ്യാർഥിനിയെ അധ്യാപകൻ അശ്ലീല ദൃശ്യം കാണിച്ചെന്ന് ആരോപിച്ച് നാട്ടുകാർ സ്കൂളിന് തീയിട്ടു. സംഭവത്തിൽ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. പ്രതിയായ അധ്യാപകൻ ഒളിവിലാണ്.
സ്കൂൾ കത്തിച്ചതിൽ നാട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അധ്യാപകൻ വിദ്യാർഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ചു എന്നാണ് പരാതി.
സംഭവത്തെ കുറിച്ച് വിദ്യാർഥിനി ആദ്യം വീട്ടുകാരോട് സംസാരിക്കാൻ തയാറായിരുന്നില്ല. പിന്നീട് പെൺകുട്ടി അമ്മയെ സംഭവം അറിയിക്കുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അധ്യാപകനെ ആക്രമിക്കാൻ നാട്ടുകാർ ശ്രമിച്ചു. എന്നാൽ അധ്യാപകൻ രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ സ്കൂളിന് തീയിട്ടു.
പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ചത് കൂടാതെ അധ്യാപകൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.