കൊച്ചി: കുന്നത്തുനാട് മഴുവന്നൂരില്‍ കോളജ് അധ്യാപകന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂര്‍ കവിതപടി സ്വദേശി വി.എസ്. ചന്ദ്രലാലിനെ(41) കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദേഹം ചികിത്സയിലായിരുന്നുവെന്നന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഇതോടെയാണ് ചന്ദ്രലാലിന്റെ മരണം ആത്മഹത്യായാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുള്ളത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്നടപികള്ക്കും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എറണാകുളത്തെ ഒരു കോളജിലെ ഹിന്ദി വിഭാഗം പ്രഫസറായിരുന്ന ചാന്ദ്രലാല് രണ്ടാഴ്ചയിലധികമായി കോളജില്‍ എത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പാണ് ഇദേഹത്തിന്റെ അച്ഛന് മരിച്ചത്. ഇതേത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ചന്ദ്രലാല്‍.