ഒരു കുട്ടിയുടെ നിലവാരം ഉയരുന്നതില്‍ അവന്‍റെ ചുറ്റുപാടുമുള്ളവര്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. മിക്കവാറും അധ്യാപകരാണ് ഇത്തരത്തില്‍ അവര്‍ക്കേറ്റം പ്രചോദനമാകാറുള്ളത്.
ഒരു നല്ല ഗുരുവിന് ലോകത്തെ മാറ്റി മറിക്കാന്‍ കഴിയുന്ന അടുത്ത തലമുറയെ വാര്‍ക്കാനാകുമെന്ന് ചുരുക്കം. അത്തരത്തിലൊരു അധ്യാപികയുടെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സംഭവം അങ്ങ് ഓസ്ട്രേലിയയിലാണ്. അവിടുത്തെ ഒരു അധ്യാപിക തന്‍റെ കുരുന്ന് വിദ്യാര്‍ഥികള്‍ വരയ്ക്കുന്ന ചിത്രങ്ങുടെ രൂപമുണ്ടാക്കി, കളിപ്പാട്ടങ്ങളാക്കി അവര്‍ക്കുതന്നെ സമ്മാനിക്കുകയാണ്.
എന്നാലിക്കാര്യം ആരും തന്നെ അറിഞ്ഞിരുന്നില്ല. ഒരുദിവസം കുട്ടികളിലൊരാളുടെ പിതാവായ റീഡ് പാര്‍ക്കര്‍ ഇത് ശ്രദ്ധിക്കുകയുണ്ടായി.
പാര്‍ക്കര്‍ ഇക്കാര്യം മകനോട് ചോദിച്ചപ്പോഴാണ് ഈ ടീച്ചറിന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് മനസിലാക്കിയത്.
അദ്ദേഹം തന്‍റെ ട്വിറ്ററില്‍ ടീച്ചര്‍ ചെയ്ത ചില കളിപ്പാട്ടങ്ങളുടെ ചിത്രം സഹിതം സംഭവം പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ ടീച്ചര്‍ ആരെന്ന അന്വേഷണവുമായി എത്തി.
എന്നാല്‍ തന്‍റെ സ്വകാര്യത സൂഷിക്കാന്‍ ആ അധ്യാപിക ആഗ്രഹിച്ചതിനാല്‍ അവരുടെ പേര് വിവരങ്ങള്‍ പുറത്തുവരികയുണ്ടായില്ല.
ഇത്രയും ആത്മാര്‍ഥതയൊടെ തന്‍റെ ജോലി ചെയ്യുന്ന ടീച്ചര്‍ക്ക് മാനേജ്മെന്‍റ് കൂടുതല്‍ ശമ്പളം നല്‍കണമെന്ന് പാര്‍ക്കര്‍ പറഞ്ഞു.
നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം കുറിക്കുകയുണ്ടായി. “അവര്‍ അത്ഭുതകരമാണ്!
കുട്ടികളില്‍ നിന്നുള്ള മികച്ച ചിത്രങ്ങള്‍, അവയെല്ലാം നിര്‍മക്കാന്‍ എത്ര അത്ഭുതകരവും വൈദഗ്ധ്യവുമുള്ള വ്യക്തിയാണ്!’ എന്നാണൊരാള്‍ കുറിച്ചത്.