ന്യൂയോർക്ക്: സ്കൂൾ വിദ്യാർഥികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ് ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഗ്രീസൺ രണ്ടു വിദ്യാർഥികളുമായും ഷൂലർ ഒരു വിദ്യാർഥിയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണു പരാതി. പ്രായപൂർത്തിയാകാത്തവരായിരുന്നു വിദ്യാർഥികൾ.