തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി സംസ്ഥാനത്ത് അധ്യാപകദിന ആഘോഷങ്ങളില്ലെന്നും, മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാര വിതരണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നല്ല അധ്യാപകന്‍ എന്നും നല്ല വിദ്യാര്‍ത്ഥിയാണ്.
നല്ല വിദ്യാര്‍ത്ഥിക്കേ നല്ല അധ്യപകനായി മാറാന്‍ കഴിയുകയുള്ളൂ. അധ്യാപക ദിനത്തിന്‍റെ സന്ദേശം കേരളത്തിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളണമെന്നും മന്ത്രി അധ്യാപകദിന സന്ദേശത്തില്‍ പറഞ്ഞു.