തൃശൂർ: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അധ്യാപകർക്ക് പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്.
രാത്രിയും പകലുമൊക്കെ പന്ത്രണ്ട് മണിക്കൂർ അധ്യാപികമാരുൾപ്പെടെയുള്ളവർക്കു ഡ്യൂട്ടി നൽകി കഴിഞ്ഞു. ഹയർസെക്കൻഡറി-ഹൈസ്കൂൾ അധ്യാപകർക്കൊഴികെയുള്ളവർക്കാണു കോവിഡ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. പല കേന്ദ്രങ്ങളിലും സർക്കാരിന്റെ പ്രതികാര നടപടിയെന്നവണം കെപിഎസ്ടിഎ യൂണിയനിൽപെട്ടവരെ തെരഞ്ഞുപിടിച്ച് ഡ്യൂട്ടി നൽകിയതായും പറയുന്നു.
ഒരിക്കൽ ഡ്യൂട്ടി കിട്ടിയവരെ വീണ്ടും ഇതുപോലെ ഡ്യൂട്ടിക്കിടുന്നതിനിടെ യൂണിയൻ പ്രതികരിച്ചതോടെ ഇത്തരക്കാരെ മാറ്റി. എന്നാൽ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ട് മണിക്കൂർ ജോലി നിശ്ചയിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ടു മണിക്കൂർ ജോലിയെടുക്കണമെന്ന ഉത്തരവു പിൻവലിച്ചു. ഇവിടെ12 മണിക്കൂർ ജോലി നിശ്ചയിച്ചു സർക്കാർ പ്രതികാര നടപടിയെടുക്കുകയാണെന്നാണ് അധ്യാപകരുടെ പരാതി.
സാലറി ചലഞ്ചിന്റെ ഉത്തരവ് അധ്യാപകർ കത്തിച്ചതിനെതിരെ സർക്കാർ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് അസാധാരണ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി നൽകിയിരിക്കുന്നത്. ി