സ്കൂൾ പ്രവൃത്തിസമയത്തു മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തിയ സഹാധ്യാപികയെ കടിച്ചുമുറിവേൽപ്പിക്കുകയും ചെയ്ത പ്രധാനാധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഉത്തരപ്രദേശിൽ ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ പ്രൈമറി സ്കൂളിലാണു സംഭവം.
ഇവിടത്തെ പ്രധാനാധ്യാപികയായ സംഗീത സിംഗാണ് ഒരു ജീവനക്കാരിയെക്കൊണ്ടു സ്കൂൾ സമയത്തു ഫേഷ്യൽ ചെയ്യിച്ചത്. വിദ്യാർഥികൾക്കു ഭക്ഷണം പാചകംചെയ്യുന്ന സ്ഥലത്തുവച്ചായിരുന്നു സൗന്ദര്യവർധകചികിത്സ.
ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ച വരുത്തുകയും സഹപ്രവർത്തകരോടു മോശമായി പെരുമാറുകയും ചെയ്യുന്ന പ്രധാനാധ്യാപികയുടെ ചെയ്തികൾ മേലധികാരികളെ അറിയിക്കാനാണ് അധ്യാപികയായ ആനം ഖാൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ഇതിൽ പ്രകോപിതയായ പ്രധാനാധ്യാപിക സഹപ്രവർത്തകയെ മർദിക്കുകയും കടിച്ചുമുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണു പോലീസ് കേസെടുത്തത്.
In Unnao UP, Principal Sangita Singh of a primary school was enjoying facial during school timing in the kitchen of the school. When another teacher Anam Khan started making video of the same she bite her in both of her hands and then attacked her with a brick. Never mind all… pic.twitter.com/fctSCWPJN7
— NCMIndia Council For Men Affairs (@NCMIndiaa) April 18, 2024