ഉപജില്ലാ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവം ! കേസിലെ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്ത് ഹൈക്കോടതി…

7

സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി.കാരമൂല പനയങ്കണ്ടിവീട്ടില്‍ ഷാജഹാന്‍ (44), പുല്ലാളൂര്‍ പാറന്നുര്‍ ക്രാമ്പ വീട്ടില്‍ ഷൈജന്‍ (32) എന്നീ അധ്യാപകരാണ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ഹൈക്കോടതി റിമാന്‍ഡ് ചെയ്തു.

ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി അത് റദ്ദ് ചെയ്തിരുന്നു. 2019 ഒക്ടോബറില്‍ തലക്കളത്തൂരില്‍ നടന്ന ചേവായൂര്‍ സബ്ജില്ല കലോല്‍സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ എലത്തുര്‍ പൊലീസ് കേസ് എടുത്തത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണ ചുമതല വനിതാ പൊലീസ് സ്റ്റേഷനുകള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വനിതാ സെല്ലിന് കൈമാറിയ ആദ്യ കേസാണിത്. നേരത്തെ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍ ഇവര്‍ യൂട്യൂബ് വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെ ഇവരുടെ ജാമ്യം കോടതി റദ്ദ് ചെയ്യുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.

Related posts

Leave a Comment