മുംബൈ: സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അധ്യാപകനെതിരേ കേസ്.
മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐടി ആക്ട് അടക്കം വിവധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. സ്കൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതെന്നും നാല് പേരെയും സസ്പെന്‍ഡ് ചെയ്തതായും സ്കൂൾ അധികൃതർ അറിയിച്ചു.
സ്കൂൾ കാമ്പസിലെ വിവിധയിടങ്ങളില്‍വച്ച് അധ്യാപകൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പോലീസ് സംശയിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ സ്കൂൾ അധികൃതർ അധ്യാപകനെതിരേ പരാതി നൽകി.
അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വീഡിയോകള്‍ പുറത്തുവിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.