ദളിത് വിദ്യാർഥിയെ തന്റെ കുപ്പിയിൽ നിന്ന് കുടിച്ചതിന് അധ്യാപകൻ മർദ്ദിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം.
വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ അറിഞ്ഞപ്പോൾ അവർ സ്കൂളിലെത്തി ഗംഗാ റാം ഗുർജാർ എന്ന അധ്യാപകനെതിരെ പ്രതിഷേധിച്ചു.
ടാങ്കിൽ വെള്ളമില്ലാത്തതിനാൽ കുപ്പിയിൽ നിന്ന് കുടിച്ചെന്നാണ് വിദ്യാർത്ഥിയുടെ വാദം.
കുട്ടിയുടെ വീട്ടുകാർ അധ്യാപകനെതിരെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ സുനിൽകുമാർ പറഞ്ഞു.