ആശ്ലീല സംഭാഷണങ്ങളും അനാവശ്യമായി സ്പര്‍ശനവും! സംഗീത അധ്യാപകന്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്ന്: ആരോപണങ്ങളുമായി രക്ഷിതാക്കള്‍; സംഭവം ഏറ്റുമാനൂരില്‍

ഏ​​റ്റു​​മാ​​നൂ​​ർ: സം​ഗീ​ത അ​ധ്യാ​പ​ക​ൻ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി കൂ​​ടു​​ത​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ. ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ​ൽ സ്കൂ​​ളി​​ലെ സം​​ഗീ​​ത അ​​ധ്യാ​​പ​​ക​​ൻ ന​​രേ​​ന്ദ്ര ബാ​​ബു​​വി​​നെ​​തി​​രെ​​യാ​​ണു ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ൾ എ​​ത്തി​​യ​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ധ്യാ​​പ​​ക​​നെ​​തി​​രെ പോ​​ക്സോ നി​​യ​​മ​​പ്ര​​കാ​​രം ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്ത​​താ​​യി ഏ​​റ്റു​​മാ​​നൂ​​ർ സി​​ഐ എ.​​ജെ. തോ​​മ​​സ് പ​​റ​​ഞ്ഞു. അ​​ധ്യാ​​പ​​ക​​ന്‍റെ പെ​​രു​​മാ​​റ്റ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക​​യോ​​ടും പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​നോ​​ടും പരാതി അ​​റി​​യി​​ച്ചി​​ട്ടും സം​​ഭ​​വം മൂ​​ടി​വ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ആ​​ശ്ലീ​ല​​മാ​​യ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും വി​ദ്യാ​ർ​ഥി​നി​ക​ളെ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ച്ച​തു​മു​ൾ​പ്പെ​ടെ​യു​ള്ള ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണു മാ​​താ​​പി​​താ​​ക്ക​​ൾ ഉ​​ന്ന​​യി​​ച്ച​​ത്. 16 വി​​ദ്യാ​​ർ​​ഥി​​നി​​ക​ൾ പ​രാ​തി പ​റ​ഞ്ഞി​ട്ടു​ണ്ട്. കേ​​സ് പി​​ൻ​​വ​​ലി​​ക്കാ​​ൻ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ വി​​ളി​​ച്ചു​വ​​രു​​ത്തി ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും അ​​സം​​ബ്ലി വി​​ളി​​ച്ചു​ചേ​​ർ​​ത്തു നി​​ങ്ങ​​ൾ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെങ്കി​​ൽ അ​​തു പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നു സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​യും സ്കൂ​​ൾ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ട് പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ 2018-19 വ​​ർ​​ഷ​​ത്തി​​ൽ ക​​ലോ​​ത്സ​​വ​​ത്തി​​നി​​ട​​യി​​ൽ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. അ​​ന്നു മു​​ന്ന​​റി​​യിപ്പ് ന​​ൽ​​കി​യി​രു​​ന്നു. പി​​ന്നീ​ടും ആ​വ​ർ​ത്തി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 12 വ​​യ​​സു​​കാ​​രി​​ക​​ളാ​​യ 13 വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്കൂ​​ൾ കൗ​​ണ്‍​സി​​ല​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കി.

ഒ​​ക്ടോ​​ബ​​ർ 22ന് ​​സ്കൂ​​ൾ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ നേ​​രി​​ട്ടു വി​​ളി​​ച്ചു പ​​രാ​​തി കേ​​ട്ടു. പി​റ്റേ​ന്നു സ്കൂ​​ൾ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ട് 23ന് ​​രാ​​വി​​ലെ പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​നെ​​യും മ​​റ്റ് അ​​ധ്യാ​​പ​​ക​​രെ​​യും വി​​ളി​​ച്ചു​വ​​രു​​ത്തി വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ പ​​രാ​​തി​​യി​​ൽ ക​​ഴ​​ന്പ് ഉ​​ണ്ട​​ന്നും സം​​ഭ​​വ​​ത്തി​​ൽ ജി​​ല്ലാ പ്രോ​​ജ​​ക്ട് ഓ​​ഫീ​​സ​​ർ​​ക്കു റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​നും തീ​​രു​​മാ​​നി​​ച്ച​​താ​​യും അ​​റി​​യി​​ച്ചു.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഒ​​രു വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ർ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ടി​​നെ ഓ​​ഫീ​​സി​​ൽ പൂ​​ട്ടി​യി​ട്ടു. സം​​ഭ​​വം പു​​റ​​ത്താ​​യ​​തി​​നെ​ത്തു​ട​​ർ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം ജി​​ല്ലാ അ​​സി​​സ്റ്റ​​ന്‍റ് ക​​ള​​ക്ട​​ർ ശി​​ഖാ സു​​രേ​​ന്ദ്ര​​ൻ നേ​​രി​​ട്ടെ​​ത്തി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​. സം​​ഭ​​വ​​ത്തി​​ൻ ഇ​​ന്ന​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ മൊ​​ഴി ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡി​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കെ.​​ആ​​ർ. സി​​നി​യും രേ​​ഖ​​പ്പെ​​ടു​​ത്തി​യി​ട്ടു​ണ്ട്.

Related posts