പുതുപ്പള്ളിയിൽ രാഷ്ട്രീയം പറയാനൊരു ചായക്കട; ബോണ്ടയും ചായയും മാത്രമല്ല ഇവിടെ രാഷ്ട്രീയവും ചൂടോടെ…

ആവി പറ​ക്കു​ന്ന ചൂ​ടു ചാ​യ​യും കു​ടി​ച്ച്; ന​ല്ല മൊ​രി​ഞ്ഞ ബോ​ണ്ട​യും ക​ഴി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്ട്രീ​യം പ​റ​യാ​ന്‍ പു​തു​പ്പ​ള്ളി​യി​ല്‍ ഒ​രി​ട​മു​ണ്ട്. ഇ​ര​വി​നെ​ല്ലൂ​ര്‍ പോ​സ്റ്റ്ഓ​ഫീ​സ് പ​രി​സ​ര​ത്തെ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ ബോ​ണ്ട​ക്ക​ട.

ഈ ​പ​ല​ഹാ​ര​ക്ക​ട നാ​ടി​ന്‍റെ രൂ​ചി​യാ​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി. ഒ​റ്റ​വാ​ക്കി​ല്‍ പ​റ​ഞ്ഞാ​ല്‍ നാ​ട​ന്‍ പ​ല​ഹാ​ര​ങ്ങ​ളു​ടെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റാ​ണ് മേ​ച്ചേ​രി​ക്കാ​ലാ​യി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി ചേ​ട്ട​ന്‍റെ ക​ട.

മാ​വി​ല്‍ ശ​ര്‍​ക്ക​ര​യും ക​ട​ല​യും പ​ഴ​വും തേ​ങ്ങാ​ക്കൊ​ത്തും ചേ​ര്‍​ത്തു​ണ്ടാ​ക്കു​ന്ന ബോ​ണ്ട​യാ​ണ് ഈ ​ക​ട​യി​ലെ മാ​സ്റ്റ​ര്‍ പീ​സ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഈ ​ക​ട​യ്ക്ക് ബോ​ണ്ട​ക്ക​ട എ​ന്നു പേ​രു വ​ന്ന​തും.

തീ​ര്‍​ന്നി​ല്ല, ചി​ല്ല​ല​മാ​ര​യി​ലും പാ​ത്ര​ങ്ങ​ളി​ലും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണു പ​ല​ഹാ​ര​ങ്ങ​ള്‍. മ​ഞ്ഞ നി​റ​ത്തി​ല്‍ സു​ഖ​മു​ള്ള സു​ഖി​യ​‍​നും മ​ട​ക്കു​സാ​നും വെ​ട്ടു​കേ​ക്കും.

എ​ണ്ണ​യി​ല്‍ പൊ​തി​ഞ്ഞു മൊ​രി​ഞ്ഞി​രി​ക്കു​ന്ന നെ​യ്യ​പ്പം, ഉ​ഴു​ന്നു​വ​ട, ഉ​ള്ളി​വ​ട, പ​ഴം​പൊ​രി അ​ങ്ങ​നെ നീ​ളു​ക​യാ​ണ് ഇ​വി​ടത്തെ പ​ല​ഹാ​ര​ങ്ങ​ള്‍. ബോ​ണ്ട​ക്ക​ട​യി​ലെ പ​ല​ഹാ​ര​ങ്ങ​ളു​ടെ രു​ചി​യ​റി​യാ​ന്‍ അ​ന്യ​നാ​ട്ടി​ൽ​നി​ന്നു​വ​രെ ആ​ളു​ക​ള്‍ എ​ത്താ​റു​ണ്ട്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് നേ​താ​ക്ക​ളു​ടെ ചാ​യ​കു​ടി​ശാ​ല​യും വ​ര്‍​ത്ത​മാ​ന​കേ​ന്ദ്ര​വും ബോ​ണ്ട​ക്ക​ട​യാ​ണ്. വി​റ​ക​ടു​പ്പി​ലാ​ണ് ഇ​വി​ടെ പ​ല​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് കൃ​ഷ്ണ​ന്‍​കു​ട്ടി​യും ഭാ​ര്യ സു​ശീ​ല​യും ക​ട​യി​ലെ​ത്തും. സ​ഹാ​യ​ത്തി​ന് ആ​ളു​ക​ളു​ണ്ട്. രാ​ത്രി ഒ​മ്പ​തു വ​രെ ന​ല്ല തി​രക്കാ​ണ്. പാ​ഴ്‌​സ​ല്‍ വാ​ങ്ങാ​നും ധാ​രാ​ളം പേരെ​ത്തു​ന്നു​ണ്ട്.

പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ മ​ന്ത്രി​മാ​രും എം​പി​മാ​രും എം​എ​ല്‍​മാ​രും ബോ​ണ്ട​ക്ക​ട​യി​ലെ​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ പു​തു​പ്പ​ള്ളി​യു​ടെ ച​ര്‍​ച്ചാ​കേ​ന്ദ്ര​വും ഇ​ഷ്ട​കേ​ന്ദ്ര​വു​മാ​യി ബോ​ണ്ട​ക്ക​ട മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment