മൗണ്ടൻവ്യൂ(കലിഫോർണിയ): വാവിട്ട വാക്ക്, വാട്സ്ആപ് വിട്ട മെസേജ്, കൈവിട്ട കല്ല് ഇവയൊന്നും തിരികെ കിട്ടില്ലെന്നാണല്ലോ ന്യൂജനറേഷൻ ചൊല്ല്! എന്നാൽ ഇനി മുതൽ വാട്സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ തിരികെ പിടിക്കാൻ കഴിയും.
വാട്സ്ആപ്പിന്റെ 2.17.30+ എന്ന പുതിയ വേർഷനിലാണ് മെസേജ് റീകോളിംഗ് ഫീച്ചർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പരീക്ഷണമെന്നോണം ആപ്പിൾ ഫോണുകളിലാവും ഈ സൗകര്യം ആസ്വദിക്കാനാവുക. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഈ സംവിധാനം ഉടനെത്തുമെന്നാണ് വിവരം.
സ്വീകർത്താവ് സന്ദേശം കാണുന്നതിനു മുന്പായി സന്ദേശം എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമാണ് ഇവയിൽ സംവിധാനമുള്ളത്. കുറച്ച് നാളുകൾക്കുമുൻപ് വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷൻ ഇറക്കിയപ്പോൾ പടിക്കുപുറത്തുപോയ കോണ്ടാക്ട് മെനു പുതിയ വേർഷനിലൂടെ തിരികെയെത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്.