ടെന്‍ഷന്‍ നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് കാര്ഷികവൃത്തിയിലേക്കിറങ്ങിയ ടെക്കി ദമ്പതികള്‍ മാസംതോറും കൃഷിയില്‍ നിന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍.
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും ഭാര്യ അനുഷ റെഡ്ഡിയുമാണ് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്.
ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിക്ക് നല്കിയ സംഭാവനകള്‍ക്ക് ദേശീയ തലത്തില്‍ മാതൃകാ കര്‍ഷകരായി നിരവധിഅംഗീകാരങ്ങള് ഇവരെ തേടിയെത്തിയിട്ടുണ്ട്.
സയന്‍സില്‍ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കല്‍ എന്‍ജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്വെയര് കമ്പനികളിലാണ് മുമ്പ് ജോലി ചെയ്തിരുന്നത്.
എന്നാല്‍ കോവിഡ് മഹാമാരി സമയത്ത് അവര്‍ക്ക് ജോലി തുടരാനാകാതെ വന്നോതോടെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നതും കൃഷി ആരംഭിക്കുകയും ചെയ്തത്.
നാട്ടിലേക്ക് മടങ്ങുമ്പോള്‍, തങ്ങളുടെ അഞ്ചേക്കര്‍ സ്ഥലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്.
പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധയൂന്നിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെയാണ് കൃഷി ആരംഭിച്ചത്.
റോസ്, ക്രിസന്തമം, ജമന്തി എന്നീ പുഷ്പങ്ങളുടെ വിളവെടുപ്പിനും ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ വിളകള്‍ക്ക് വെള്ളം നല്കുന്നതിനുമുള്ള പുതയിടല്‍ രീതിയാണ് ദമ്പതികള്‍ സ്വീകരിച്ചത്.
പൂച്ചെടികളുടെ കൃഷിക്ക് ആവശ്യമായ താപനില നിലനിര്‍ത്താന്‍ അവര്‍ വൈദ്യുത ബള്‍ബുകളും സ്ഥാപിച്ചു.
തങ്ങള്‍ക്ക് കൃഷിയില്‍ വളരെയധികം താല്‍പ്പര്യമുണ്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ആധുനിക കൃഷിരീതികള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഇതര വിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നും റെഡ്ഡി ദമ്പതികള്‍ പറയുന്നു.
ഞങ്ങളുടെ ആദ്യ ശ്രമങ്ങളില്‍ ഞങ്ങള്‍ക്ക് വിജയം ലഭിച്ചു, ഇതര വിളകള്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ മുന്നോട്ട് വരാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു.
മുഴുവന്‍ രാജ്യത്തിനും ഭക്ഷണം നല്കുന്ന കര്‍ഷകരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇതര വിളകള്‍ ഉപയോഗപ്രദമാകും, അവര്‍ പറഞ്ഞു.
ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാണ് ദമ്പതികള്‍ക്ക് പ്രതിദിനം 3000 മുതല്‍ 5000 രൂപ വരെ വരുമാനം ലഭിക്കുന്നത്.
ഇപ്പോള്‍ ഒരേക്കറില്‍ നിന്ന് 10 ക്വിന്റല്‍ കുങ്കുമപ്പൂവ് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഒരു ക്വിന്റല്‍ കുങ്കുമപ്പൂ വിത്തിന് 5000 മുതല്‍ 6000 രൂപ വരെയാണ് വിപണി വില.