വിളിക്കാത്ത കല്യാണത്തിനുപോയ ടെക്കികളെ കുടുക്കിയത് രഹസ്യ ഫോണ്‍സന്ദേശം? ടെക്‌നോപാര്‍ക്കിനു നാണക്കേടായ സംഭവത്തില്‍ ദുരൂഹത കൂടുതല്‍ ദുരൂഹത

m4mഞായറാഴ്ച്ചയാണ് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്ത് വിളിക്കാത്ത കല്യാണസദ്യയ്‌ക്കെത്തിയ ടെക്കികളെ പിടികൂടിയെന്നായിരു്ന്നു വാര്‍ത്ത. ടെക്‌നോപാര്‍ക്കിനു സമീപത്തെ ഒരു കല്യാണമണ്ഡപത്തിലാണ് സദ്യയുണ്ണാനെത്തിയ ടെക്കികളാണ് പുലിവാലു പിടിച്ചത്. കല്യാണങ്ങള്‍ക്കു ഭക്ഷണം തികയാതെ വരുന്നതു തുടര്‍ക്കഥയായതോടെയാണ് വരന്റെ വീട്ടുകാര്‍ അപരിചിതരെ പൊക്കിയത്. ടെക്‌നോപാര്‍ക്കിലെ ചെറുകിട കമ്പനികളിലെ ചില ജീവനക്കാരും എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളും അടങ്ങിയ സംഘമാണ് പിടിയിലായത്.

എന്നാല്‍ ടെക്കികളെ പൊക്കിയതിനു പിന്നില്‍ രഹസ്യ ഫോണ്‍ സന്ദേശമാണെന്നാണ് സൂചന. കല്യാണം നടക്കുന്ന സമയത്ത് യൂണിഫോമിലല്ലാത്ത പോലീസുകാര്‍ കല്യാണമണ്ഡപത്തിന്റെ പരിസരത്തുണ്ടായിരുന്നു. അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ എത്തിയതെന്നാണ് സൂചന. ഇൗ കല്യാണ മണ്ഡപത്തില്‍ അടുത്തിടെ നടന്ന സദ്യകളിലെല്ലാം ഭക്ഷണം തികയാതെ വന്നിരുന്നു. സദ്യ തികയുന്നില്ലെന്നു നിരവധി വിവാഹപ്പാര്‍ട്ടികള്‍ പരാതിപ്പെട്ടതോടെ ക്ഷണിക്കപ്പെടാതെ ഉണ്ണാന്‍ ആളുകള്‍ വരുന്നതായി സംശയിച്ചിരുന്നു. ഇക്കാര്യം ഉടമ പൊലീസിനെ അറിയിച്ചിരുന്നു.

തലസ്ഥാനത്തെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ കല്യാണമണ്ഡപങ്ങളിലൊന്നാണ് ഇത്. മിക്ക ദിവസങ്ങളിലും ഇവിടെ വിവാഹം നടക്കാറുണ്ട്.  കൃത്യമായി അതിഥികളെ കണക്കുകൂട്ടി നടത്തുന്ന കല്യാണങ്ങളില്‍ അമ്പതോളം പേര്‍ക്കു പലപ്പോഴും ഭക്ഷണം തികയാറില്ലായിരുന്നു. ഇതാണ് നിരീക്ഷണത്തിനു വഴിയൊരുക്കിയത്. അതേസമയം, പിടിയിലായവര്‍ പറയുന്നത് തങ്ങള്‍ ചുമ്മാ രസത്തിനു വന്നതാണെന്നാണ്. എന്തായാലും ഇവരെ താക്കീത് ചെയ്തു വിട്ടയച്ചു.

Related posts