ടെനെടുമങ്ങാട്: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലേയ്ക്ക് പ്രവേശന നടപടികൾ 13 മുതൽ ആരംഭിച്ചു. http://www.polyadmission.org എന്ന വെബ്സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷൻ പോർട്ടൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ഓൺലൈൻ സബ്മിഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കാം.
കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനതീയതി, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ആധാർ നമ്പർ, ഇമെയിൽ വിലാസം, സംവരണ വിവരങ്ങൾ എന്നിവ നിർബന്ധം അല്ല. രണ്ടാം അർദ്ധ വാർഷിക പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്.
ഈ വിവരങ്ങൾ നൽകിയ ശേഷം അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേയ്ക്ക് അഞ്ചഅക്ക ഒടിപി ലഭിക്കുന്നതാണ്. ഈ ഒടിപി നൽകി അപ്രൂവൽ നൽകുന്നതോടെ ഓൺലൈൻ അപേക്ഷ പൂർത്തിയാകുന്നത്.
ആറ് അക്ക നമ്പർ അപേക്ഷ നമ്പർ ആയി സ്ക്രീനിൽ ലഭിക്കുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർക്കും അല്ലാത്തവർക്കും സ്കൂളിൽ നേരിട്ട് എത്തിയോ മൊബൈൽ ഫോണിലൂടെ സഹായം ലഭിക്കുന്നതാണ്.
ഇതിനായി ഹെൽപ്പ് ഡെസ്ക് സഹായം സൗജന്യമായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് -19 പ്രതിരോധത്തിനുള്ള മുൻകരുതൽ മാർഗങ്ങൾ പാലിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21.
സെലക്ഷൻ ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 27ന് സ്കൂൾ പ്രവേശനം നൽകും. 29ന് പ്രവേശന നടപടികൾ അവസാനിക്കുന്നത്. ജൂൺ ഒന്ന് മുതൽ മൊബൈൽ ഫോൺ, ക്ലാസ് തിരിച്ചുള്ള വാട്ട്സ് ആപ് ഗ്രൂപ്പിൽ വഴി ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതാണ്.
ഓൺലൈൻ ക്ലാസിന് പുറമേ പ്രശ്നോത്തരി മത്സരങ്ങൾ, വായന മത്സരങ്ങൾ, കുട്ടികളുടെ കലാ സൃഷ്ടികളുടെ അവതരണം എങ്ങനെ ഒട്ടനവധി കാര്യങ്ങൾ നടന്നു വരുന്നു. വിവരങ്ങൾക്ക് 8606251157, 7907788350, 9895255484, 9846170024