മെൽബണ്‍: വിവാഹിതർക്കായി കേരളത്തിൽ ഒരുക്കിയ മിസിസ് കേരള മൽസരത്തിൽ മെൽബണിലെ ഡാൻസ് കലാരംഗത്തെ താരോദയം പ്രത്യേകിച്ച്, ഹണ്ടിംഗ് ഡെയിൽ ഗ്രൂപ്പിന്റെ അഭിമാനമായ ടിന ജയ്സണ്‍ മിസിസ് കേരള ഫസ്റ്റ് റണ്ണാപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
വിവാഹിതർക്കും അമ്മമാർക്കും എത്തിപ്പിടിക്കാവുന്നതാണ് ഫാഷൻ ലോകമെന്ന ആശയത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച എസ്പാനിയോ ഒൗഷധി മിസിസ് കേരളയിലാണ് ടിന വിജയിയായത്.
സൗന്ദര്യ രംഗത്തെ മാറ്റങ്ങളുടെ കടന്നു കയറ്റത്തിൽ മൂവായിരത്തിൽ പരം മൽസരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത അവസാനത്തെ 32 പേരിൽ നിന്നുമുള്ള ഒഡിഷ്യനിലാണ് ടിന വിജയം കൈവരിച്ചത്. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് സൗന്ദ്യര്യ മാമാങ്കത്തിലെ വിവാഹിതരായ മൽസരാർഥികൾ ഒത്തുകൂടിയത്.
വിവാഹത്തിന് ശേഷവും വലിയ സ്വപ്നങ്ങൾ കാണുന്ന, കേരളത്തിൽ വേരുകളുള്ള സ്ത്രീകളുടെ സ്വപ്ന സാഫല്യമായിരുന്നു മിസിസ് കേരള മൽസരം. ഈ സൗന്ദര്യ മൽസരത്തിന്റെ ഒഡീഷൻ നടന്നത് ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു.
ബോളിവുഡിലും സിനിമാരംഗത്തും കഴിവുതെളിയിച്ചവർ സംവിധായകർ, നടീ നടൻമാർ എന്നിവരടങ്ങിയ സ്പെഷ്യൽ ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. സൗത്തിന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് നടത്തിയത് പ്രമുഖ ഇവൻന്റ്സ് ആയ എസ്പാനിയോ ആണ്.
അഴകും ആത്മ വിശ്വാസവും മാറ്റുരയ്ക്കുന്ന സൗന്ദ്യര്യ മൽസരത്തിൽ ഫസ്റ്റ് റണ്ണാപ്പായ ടിന ജയ്സണ്‍ മെൽബണിൽ എത്തിയിട്ട് 13 വർഷമായി. മെൽബണ്‍ സൗത്തിലെ റോവിലാണ് താമസം. എറണാകുളം സ്വദേശിനിയായ ടിന എൻജിനീയറാണ്.
ഭർത്താവ് ജയസ്ണ്‍ എല്ലാ കാര്യത്തിനും താങ്ങും തണലുമായുള്ളതാണ് തന്റെ വിജയമെന്ന് ടിന പറയുന്നു. ഈ ദന്പതികൾക്ക് രണ്ടു ആണ്‍കുട്ടികളുണ്ട്. സ്വന്തമായി കലാരംഗത്ത് ഡാൻസ് ടീമും നടത്തി വരുന്നു ഈ മിസിസ് കേരള റണ്ണറപ്പ് ടിന പിറവം തെക്കൻ കുടുബാംഗമായ ഷിപ്പിയാർഡിലെ റിട്ടയേർഡ് ഒദ്യോഗസ്ഥനായ പീറ്റർ തോമസിന്റെയും ലിസി തോമസിന്റെയും മകളാണ്.
റിപ്പോർട്ട്: ജോസ് എം. ജോർജ്