കൗമാരക്കാരന് കോഴിയെപ്പോലെ മുട്ടയിടാന്‍ സാധിക്കുമോ! രണ്ട് വര്‍ഷത്തിനിടയില്‍ രണ്ട് ഡസനോളം മുട്ടകള്‍ മകന്‍ ഇട്ടിട്ടുണ്ടെന്ന വാദവുമായി മാതാപിതാക്കളും; സംഭവം ഇങ്ങനെ

പതിറ്റാണ്ടുകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന്. എന്നാല്‍ മുട്ടയുമായി ബന്ധപ്പെട്ട പുതിയൊരു ചോദ്യം ഉയര്‍ന്നു വന്നിരിക്കുകയാണിപ്പോള്‍. പതിനാല് വയസുള്ള ഒരു കൗമാരക്കാരന് മുട്ടയിടാന്‍ സാധിക്കുമോ. ഇന്തോനേഷ്യയില്‍ അക്മല്‍ എന്ന 14 കാരനും അവന്റെ വീട്ടുകാരും പറയുന്നതനുസരിച്ചാണെങ്കില്‍ അത് സാധ്യമായ കാര്യമാണ്.

കോഴി മുട്ടയിട്ട പോലെ കൗമാരക്കാരന്‍ മുട്ടയിട്ടതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ദേശീയ മാധ്യമമാണ് ഈ വിവരം പുറത്തു വിട്ടത്. തനിക്ക് മുട്ടയിടാനുള്ള കഴിവുണ്ട് എന്നു അവകാശപ്പെട്ട് ഈ 14 കാരന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ മനുഷ്യര്‍ മുട്ടയിടാറില്ല എന്നു പറഞ്ഞ് ഡോക്ടര്‍ ഇയാളെ മടക്കി അയക്കാന്‍ തുനിഞ്ഞു.

അക്മലിന്റെ പിതാവും കുട്ടിയുടെ വാദം അംഗീകരിക്കുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ഡസനോളം മുട്ട തന്റെ മകന്‍ ഇട്ടു എന്ന് ഇയാളും അവകാശപ്പെടുന്നു. ഇതേ തുടര്‍ന്ന് എക്സ്‌റേ എടുക്കാന്‍ ഡോക്ടര്‍മാര്‍ തയാറായി. എക്‌സ്‌റേ റിസല്‍ട്ട് കണ്ട ഡോക്ടര്‍ പക്ഷേ ഞെട്ടി. കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ടയുള്ളതായി എക്സറേയില്‍ തെളിയുകയായിരുന്നു.

ആശുപത്രിയില്‍ വച്ചും അക്മല്‍ മുട്ടയിട്ടതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മുട്ട സ്വഭാവികമായും ശരീരത്തില്‍ ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കാന്‍ ഡോക്ടര്‍മര്‍ തയാറായിട്ടില്ല. കുട്ടി മുട്ട വിഴുങ്ങിയതോ മലദ്വാരത്തിലുടെ കയറ്റി വച്ചതോ ആകാം എന്നാണു ഡോക്ടര്‍മാരുടെ വാദം. ഏതായാലും 14 കാരനെ നീരിക്ഷിച്ചു വരികയാണ്.

 

 

Related posts