ഒരു മകന്റെ പ്രതികാരം ! അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് മകന്‍ വീട് കൊള്ളയടിച്ച് 40 പവനുമായി നാടുവിട്ടു; കൗമാരക്കാരനും കൂട്ടാളികളും താനൂര്‍ പോലീസിന്റെ വലയിലായതിങ്ങനെ…

താനൂര്‍: സ്വന്തം വീട്ടില്‍നിന്നും നാല്‍പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വീട്ടിലെ സിസിടിവി കാമറകള്‍ തല്ലിത്തകര്‍ത്തതിനു ശേഷമായിരുന്നു കൗമാരക്കാരന്‍ വീട്ടിലെ ലോക്കറില്‍ നിന്നും മോഷണം നടത്തിയത്. മാതാവ് മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പ്രതികാരമായായിരുന്നു മോഷണം.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ രണ്ട് മോതിരം പട്ടാമ്പിയിലെ സ്വര്‍ണ്ണ കടയില്‍ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിലും മറ്റുളള പ്രതികളെ പരപ്പനങ്ങാടി കോടതിയിലും തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Related posts