ബാലരാമപുരത്തെ മതപഠനശാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മദ്രസയ്ക്കെതിരേ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം.
അസ്മിയയെ അന്വേഷിച്ച് മദ്രസയില്‍ എത്തിയ മാതാവിനെ അസ്മിയെ കാണാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു.
രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയില്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു.
ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മദ്രസയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.