
വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രണയിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ചില പ്രണയങ്ങളെങ്കിലും മോശപ്പെട്ട രീതിയിലായിരിക്കും പര്യവസാനിക്കുക.
ഇത്തരത്തില്‍ ഒരു സംഭവമാണ് ചെറുതോണിയില്‍ നിന്നും പുറത്ത് എത്തുന്നത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പഠനസമയം പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി.ഒടുവില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് എന്ന 20കാരനാണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളി ടെക്നിക്കില്‍ സഹപാഠികളായിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്.
ഈ പ്രണയം മുതലെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ സമദ് കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണി ആയെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചില്ല.
കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.ഏതാനും മണിക്കൂറിനകം പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് പെണ്‍കുട്ടി അബ്ദുല്‍ സമദുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.