200 സെന്റി മീറ്റര്‍ നീളമുള്ള തലമുടിയെക്കുറിച്ച് ചിന്തിക്കാനാവുമോ ? ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയായ കൗമാരക്കാരിയ്ക്ക് ഇതൊരു വിഷയമേയല്ല.
നീലാന്‍ഷി പട്ടേല്‍ എന്ന 18കാരിയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന് ഉടമ. ഗുജറാത്ത് സ്വദേശിനിയാണ് നീലാന്‍ഷി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പങ്കുവയ്ക്കുന്നുണ്ട്.
ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്.
അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ് ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി.
2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ല.
എന്നാല്‍ ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്.
ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിച്ചത്. അന്ന് സലൂണില്‍ നിന്ന് പ്രതീക്ഷിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെ കൂട്ട് രഹസ്യമാണെന്നും നിലാന്‍ഷി പറഞ്ഞു.