ആണ്‍സുഹൃത്തിനു വേണ്ടി 17കാരി പെണ്‍കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും. ഇതു കൂടാതെ പണവും കാമുകനു നല്കി.
വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.
20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു.
തുടര്‍ന്ന് പിതാവ് ബ്യാതരായണപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് 20കാരനായ ബി കോം വിദ്യാര്‍ഥിയെ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.
45കാരനായ പെണ്‍കുട്ടിയുടെ പിതാവ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹത്തിന്റെ പിതാവും 2021ല്‍ ഭാര്യയും മരിച്ചിരുന്നു.
ഇതില്‍ മാനസികമായി തളര്ന്നതിനാല് വീട്ടില്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
ജൂലൈയില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന് എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടില്‍ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാള്‍ അറിയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ്‍സുഹൃത്തിനെക്കുറിച്ച് പെണ്‍കുട്ടി പിതാവിനോട് പറയുകയായിരുന്നു.
പത്താം ക്ലാസ് മുതല്ക്കേ ആണ്‍കുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു.
പിന്നീട് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് പെണ്കുട്ടിവ്യക്തമാക്കി.
ആദ്യം 25,00, 5,000, 10,000 രൂപകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കോളേജ് ചുമരില്‍ ഒട്ടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.
പിന്നീട് രണ്ട് ലക്ഷം രൂപ ചോദിക്കുകയും തന്നില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1.9 കിലോ ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി താന്‍ ഡേറ്റിംഗിലായിരുന്നു എന്ന കാര്യം ആണ്‍കുട്ടി സമ്മതിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് തനിക്ക് തന്നു എന്ന കാര്യം ആണ്‍കുട്ടി സമ്മതിച്ചു, എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നാണ് ആണ്‍കുട്ടി പറയുന്നതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി വേറെ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ സ്വര്‍ണ്ണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.