പ്രണയിനിയായ പെണ്‍കുട്ടിയ്ക്ക് ലവ് ലെറ്റര്‍ കൈമാറാന്‍ മടിച്ചു; പതിനഞ്ചുകാരന്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പെട്രോളൊഴിച്ചു കത്തിച്ചു…

ചെന്നൈ: ഇഷ്ടം തോന്നിയ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ലവ് ലെറ്റര്‍ കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ഥിയെ പതിനഞ്ചുകാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു. പ്രകാശം ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു സംഭവം.

ശനിയാഴ്ച ഉച്ചയ്ക്കുള്ള ഇടവേള സമയത്തായിരുന്ന സംഭവം. ജനലിന്റെ സമീപമിരുന്ന ആണ്‍കുട്ടിയുടെ ദേഹത്ത് പ്രതി പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ അധ്യാപകര്‍ തീകെടുത്തി.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, പ്രതിയായ ആണ്‍കുട്ടി ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു.

പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും അവന്‍ നിരസിച്ചു. ഇതോടെ വൈരാഗ്യമായി. ഇതാണ് ആക്രമണത്തിന് കാരണമായത്.

Related posts