പനാജി: സ്കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. ഗോവയിലാണ് സംഭവം.
പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്നും അടുത്തമാസം പ്രസവിക്കുമെന്നും ഡോക്ടർ സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ ബന്ധം ആരംഭിക്കുമ്പോൾ പ്രതിയായ ആൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ അടുത്തിടെ 18 വയസായ കാമുകനെ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു.
ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന പെൺകുട്ടിയും ആൺകുട്ടിയും വടക്കൻ ഗോവയിലെ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നുള്ളവരാണ്. വോളിബോൾ കളിക്കിടെയാണ് ഇവർ സുഹൃത്തുക്കളായത്.
ഇരുവരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടി അമ്മയോടൊപ്പവും ആൺകുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്.