തെറ്റിദ്ധരിക്കപ്പെടുന്ന പല്ലുവേദനകൾ!

ട്രെ​ജെ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ

ട്രെ​ജെ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ എ​ന്ന പ്ര​ശ്ന​ത്തി​നും മു​ഖ​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തും വേ​ദ​ന ഉ​ണ്ടാ​കാം. പ​ല്ലു​സം​ബ​ന്ധ​മാ​യ വേ​ദ​ന​യാ​യി തോ​ന്നു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദ​ന ഞ​ര​ന്പു​ക​ളു​ടെ പ്ര​ശ്ന​മാ​ണ്. സൂ​യി​സൈ​ഡ് ഡി​സീ​സ് എ​ന്നാ​ണ് ഈ ​രോ​ഗാ​വ​സ്ഥ​യ്ക്കു പ​റ​യു​ന്ന​ത്.

വേ​ദ​ന സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പ​രി​ഹാ​രമി​ല്ല എ​ന്നു തോ​ന്നു​ന്ന സ​മ​യ​ത്ത് ആ​ത്മ​ഹ​ത്യാചിന്ത​യി​ലേ​ക്കു വ​രെ പോകാം. ചി​കി​ത്സ​ക​ൾ ന​ട​ത്തി ഇ​തി​ന്‍റെ വേ​ദ​ന പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

സി​റോ​സ്റ്റോ​മി​യ

ഉ​മി​നീ​രി​ന്‍റെ കു​റ​വു കാ​ര​ണം ഉ​ണ്ടാ​കു​ന്ന സി​റോ​സ്റ്റോ​മി​യ എ​ന്ന രോ​ഗാ​വ​സ്ഥ ദ​ന്ത​, മോ​ണ​ജ​ന്യ രോ​ഗ​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​റു​ണ്ട്. ഈ ​സ​മ​യ​ത്ത് വാ​യ്ക്കു​ള്ളി​ൽ പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടും. വാ​യ്ക്കു​ള്ളി​ലെ ഉ​മി​നീ​രി​നു​ള്ള പ്രാ​ധാ​ന്യം അ​ത് കു​റ​യു​ന്പോ​ൾ മാ​ത്ര​മേ ന​മു​ക്കു മ​ന​സി​ലാ​കൂ.

ഉമിനീരു കുറയുന്നതിനു പിന്നിൽ

ഇ​തി​ന് പ​ല​ കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​പ്പെ​ട്ട ചി​ലത്:

1. ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശേഷിക്കു​റ​വ്.
2. ഉ​മി​നീ​ർഗ്ര​ന്ഥി​യി​ലെ ട്യൂ​ബി​നു​ള്ളി​ലെ ത​ട​സം
3. ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ലെ ട്യൂ​മ​ർ, കാ​ൻ​സ​ർ.
4 റേ​ഡി​യേ​ഷ​ൻ മൂ​ലം.
5. വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്‍റെ കു​റ​വുമൂ​ലം.
6. പ്ര​മേ​ഹം ഉ​ള്ള​പ്പോ​ൾ.
7. ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഉ​മി​നീ​രി​ന്‍റെ കു​റ​വ് പോ​ടു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാനും മോ​ണ​രോ​ഗ​ങ്ങ​ൾക്കും സാ​ധ്യ​ത കൂ​ട്ടു​ന്നു.

ദ​ഹ​ന​ത്തി​നും ഉ​മി​നീ​രി​ന്‍റെ സാ​ന്നി​ധ്യം വ​ള​രെ പ്രാ​ധാ​ന്യം ഉ​ള്ള​താ​ണ്. ഈ​ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്ന പ​ല്ലു​വേ​ദ​ന​യെ സ്വ​ന്ത​മാ​യി മ​രു​ന്നു​ക​ളും മ​റ്റു പ്ര​യോ​ഗ​ങ്ങ​ളും വ​ഴി ഇ​ല്ലാതാ​ക്കി​യാ​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ളുടെ സാന്നിധ്യം ക​ണ്ടു​പി​ടി​ക്കാനു​ള്ള സൂ​ച​ന​യാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്.

ചികിത്സ തേടണം

പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ വേ​ദ​ന സം​ഹാ​രി​ക​ൾ ക​ഴി​ച്ച് ത​ത്കാ​ല വേ​ദ​ന ഒ​ഴി​വാ​ക്കി ഏ​റ്റ​വും അ​ടു​ത്ത സ​മ​യം ദന്ത ഡോ​ക്ട​റെ കാ​ണാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​ണം.100% ദ​ന്ത​ജ​ന്യ​മാ​യ വേ​ദ​നയാ​ണ് ഇ​തെ​ങ്കി​ൽ പ​ല്ലുകൾക്കുള്ള ചി​കി​ത്സ ചെ​യ്താ​ൽ
പൂ​ർ​ണ​മാ​യും മാ​റു​ന്ന​താ​ണ്.

ഡോ​ക്ട​റു​ടെ നി​ർ​ദേശ​പ്ര​കാ​രം ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റേ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ലു​ള്ള റ​ഫേ​ർ​ഡ് പേ​യ്നി​ന് ​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

 

Related posts

Leave a Comment