പല്ലിൽ കന്പിയിടുന്നതിനു മുന്പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.
1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്.
2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക.
ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.
ഭക്ഷണകാര്യത്തിൽ….
കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം.
* ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം.
* കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുക എന്നിവ പൂർണമായും ഒഴിവാക്കണം
* ഭക്ഷണം ചെറിയ ഭാഗങ്ങളായി വായയുടെ പുറകിൽ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയായി
കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ചെയ്ത ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം. (ഓർത്തോഡോണ്ടിക് ബ്രഷ്).
– ഡോക്ടറുടെ നിർദേശപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം. കന്പി പൊട്ടിക്കരുത്
– വായ വൃത്തിയായി സംരക്ഷിക്കക.
– ഏറ്റവും ഗുണമേന്മയുള്ള കന്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
– കന്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ, ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല. പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻതന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വദനസൗന്ദര്യത്തിനുള്ള പ്രാധാന്യത്തിനൊപ്പം പല്ലുകളുടെ മൊത്തത്തിലുള്ളആരോഗ്യവും ബലവും ഉറപ്പുവരുത്തി മാത്രം ചികിത്സ നടത്തുക. ഡോക്ടറുടെ നിർദേശംകൃത്യമായി പാലിച്ചാൽ പൂർണ പ്രയോജനം ലഭിക്കുന്ന ചികിത്സയാണിത്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903