ദന്തക്ഷയത്തിനു കാരണമായ ശീലങ്ങൾ ഒഴിവാക്കാം
* മധുരപദാർഥങ്ങൾ അടങ്ങിയ കുപ്പി കുട്ടിയുടെ വായിൽ
വച്ച് ഉറക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* ആദ്യത്തെ പല്ലു മുളയ്ക്കുകയും മറ്റു മധുരമടങ്ങിയ ഭക്ഷണം കഴിക്കലും തുടങ്ങിയാൽ കുട്ടിയുടെ ഇഷ്ടപ്രകാരമുള്ള മുലയൂട്ടൽ നിർത്തുക.
* പല്ലു മുളയ്ക്കുന്നതിന്റെ മുന്‍പ് മുലയൂട്ടിക്കഴിഞ്ഞാൽ മോണ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കുക.
* ഒരു വയസാകുന്പോൾ കപ്പുപയോഗിച്ച് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക. 12-14 മാസമുള്ളപ്പോൾ പാൽകുപ്പിയുടെ ഉപയോഗം നിർത്തേണ്ടതാണ്.
* ഇടനേരങ്ങളിൽ മധുരമടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ കഴിച്ചുകഴിഞ്ഞാൽ ദന്തശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്.
ഫ്ളൂറൈഡ് പ്രധാനം
ഫ്ളൂറൈഡിനും ഇതടങ്ങിയിട്ടുള്ള പേസ്റ്റിനും ദന്തക്ഷയം തടയുന്നതിൽ പ്രധാന പങ്കുണ്ട്. ഒരു കടലയുടെ അളവിൽ ടൂത്ത് പേസ്റ്റ് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക. അതുപോലെ കുടിവെള്ളതിലുള്ള ഫ്ളൂറൈഡിന്റെ അളവ് മിതമായ രീതിയിൽ ക്രമീകരിക്കുക.
ചികിത്സ
രോഗവ്യാപനത്തെയും കുട്ടിയുടെ വയസ്, കുട്ടിയുടെ ആരോഗ്യാവസ്ഥ എന്നിവയ്ക്കനുസരിച്ച് ചികിത്സാരീതി മാറിക്കൊണ്ടിരിക്കും. കുട്ടിയുടെ ആദ്യ ജന്മദിനത്തിനുമുന്പുതന്നെ ഒരു ഡെന്റിസ്റ്റിനെ സന്ദർശിക്കുക. ചെറിയ തോതിലുള്ള നിറവ്യത്യാസവും പോടുകളുമാണെങ്കിൽ ജിഐസി പോലുള്ള മെറ്റീരിയൽവച്ച് അടയ്ക്കാവുന്നതാണ്.
വലിയ പോടുകളും അടയ്ക്കാൻ പറ്റാത്തവയുമാണെങ്കിൽ റൂട്ട് കനാൽ അല്ലെങ്കിൽ പൾപ്പക്ടമി ചെയ്യാവുന്നതാണ്. ഒരുപാടു പല്ലുകളെ ബാധിച്ചാൽ അത് എടുത്തു കളയുകയും അടുത്തുള്ള പല്ലുകൾ ആ ഗ്യാപ്പിലേക്കു വരുന്നതു തടയാൻ സ്പേസ് മെന്റനേഴ്സ് ഉപയോഗിക്കാവുന്നതുമാണ്.
കോണ്‍ഷ്യസ് സെഡേഷൻ
ദന്തചികിൽസകളോടുള്ള ഭയവും ആകാംക്ഷയും ഭൂരിഭാഗം ജനങ്ങളിലും ഉള്ളതാണ്. ഈ കാരണത്താൽ ദന്തചികിൽസകൾ പലതും സമയത്ത് നടക്കാതെ മാറ്റിവയ്ക്കാറുണ്ട് . ഈ കാരണത്താൽ പല ചികിത്സകളും ചെലവേറിയതും സങ്കീർണവും ആയി മാറുന്നു.
ഒരു പ്രത്യേക അനുപാതത്തിൽ ഓക്സിജനും നൈട്രസ്സ് ഓക്സൈഡും ചേർത്തു നൽകി വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ നൽകുന്നത് വേദനരഹിതമായി ഭയരഹിതമായി ചികിൽസകൾ നടത്തുവാൻ സാധിക്കും. ചികിൽസാ സമയത്ത് ആവശ്യമുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ച് ആശയ വിനിമയം നടത്തി ചെയ്യുവാൻ സാധിക്കും.
മധ്യകേരളത്തിൽ ആദ്യമായി ഈ സൗകര്യം ലഭ്യമാക്കുന്നത് കോളജ് പുഷ്പഗിരി ദന്തൽ കോളജാണ്. കുട്ടികളുടെ ചികിൽസകൾ ഈ സംവിധാനം ഉപയോഗിച്ച് വേഗത്തിൽ നടത്തുവാൻ സാധിക്കും. ഭയമുള്ളവർക്കും പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കും മുതിർന്നവർക്കും ഈ സംവിധാനം ഉയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9188117058.