ഏറ്റവും കൂടുതൽ പല്ലുകളുമായ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി 26 കാരിയായ ഇന്ത്യൻ യുവതി. കൽപന ബാലന് 38 പല്ലുകളാണ് ഉള്ളത്. നാല് അധിക മാൻഡിബുലാർ (താഴത്തെ താടിയെല്ല്), രണ്ട് അധിക മാക്സിലിയറി (മുകളിലെ താടിയെല്ല്) പല്ലുകൾ ഉണ്ട്.
“ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇത് എന്റെ ജീവിത നേട്ടമാണ്.” എന്നാണ് റെക്കോർഡ് നേടിയ ശേഷമുള്ള അവരുടെ പ്രതികരണം. കൽപനയ്ക്ക് ഭാവിയിൽ തന്റെ റെക്കോർഡ് നീട്ടാൻ കഴിയും, കാരണം അവൾക്ക് ഇതുവരെ വന്നിട്ടില്ലാത്ത രണ്ട് പല്ലുകൾ കൂടി ഉണ്ട്.
അതേസമയം ഏറ്റവുമധികം പല്ലുകളുള്ള പുരുഷ റെക്കോർഡ് 41 പല്ലുകളുള്ള ഇവാനോ മെലോണിന്റെ (കാനഡ) പേരിലാണ്.
അധിക പല്ലുകളുടെ സാന്നിധ്യത്തെ വൈദ്യശാസ്ത്രത്തിൽ ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ എന്ന് വിളിക്കുന്നു. ലോക ജനസംഖ്യയുടെ 3.8% വരെ ഒന്നോ അതിലധികമോ സൂപ്പർ ന്യൂമററി പല്ലുകൾ ഉണ്ട്. പല്ല് രൂപപ്പെടുന്ന പ്രക്രിയയിലെ തകരാറിന്റെ ഫലമാണ് ഹൈപ്പർഡോണ്ടിയ, എന്നിരുന്നാലും അതിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്.