മുഖസൗന്ദര്യം എന്നത് ഒരു തുല്യാനുപാതമാണ്. ലോകത്തിലെ എല്ലാ തലത്തിലും ഒരു ഗണിതശാസ്ത്രപരമായ അഭിവൃദ്ധിയിലാണ് സുവർണാനുപാതം അഥവാ golden proportion കാണുന്നത്. ഇതിൽ ഒരക്കം അതിനു തൊട്ടുമുൻപുള്ള രണ്ടക്കങ്ങളുടെ സംയോജനമാണ്. തുടർന്നുവരുന്ന അക്കങ്ങളുടെ അനുപാതം ഉദ്ദേശം 1:1.68 ആണ്. ഇതിനെയാണ് divine proportion എന്നു പറയുന്നത്. ഇതിൽ divine proportion ജന്മസിദ്ധമാണ്. എന്നാൽ സുവർണാനുപാതം പരിസ്‌ഥിതി ഘടകങ്ങളെ അനുസരിച്ച് മാറാം. ഈ അനുപാതത്തിന് ഉണ്ടാകാവുന്ന തകരാറുകൾ അതിൻറെ പൂർവസ്‌ഥിതിയിൽ എത്തിക്കുന്നതിനെയാണ് restoration കൊണ്ട് അർഥമാക്കുന്നത്.
ഇതിൽ കേടുവന്ന പല്ലുകളെ അടച്ചോ റൂട്ട് കനാൽ ചെയ്തോ സംരക്ഷിക്കുക. ഒന്നോ ഒന്നിൽ കൂടുതലോ പല്ലുകൾ നഷ്‌ടമായാൽ കൃത്രിമ പല്ല് വയ്ക്കുക തുടങ്ങിയ ചികിത്സകൾ ഉൾപ്പെടുന്നു.
പല്ലുകളുടെ ഉപയോഗം എന്നത് ഒറ്റവാചകത്തിൽ ചവയ്ക്കാനും ചിരിക്കാനുമാണ്. കേടുവന്ന് നഷ്‌ടമായിപ്പോയ പല്ലിൻറെ ഭാഗം അടയ്ക്കുന്പോൾ ഈ രണ്ട് ഉപയോഗവും നടക്കണം. പല്ലുകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് ദന്തക്ഷയം അഥവാ പല്ലുകളിലെ പോട്.
ദന്തക്ഷയം പ്രധാനമായി രണ്ടുതരത്തിൽ കാണാം.
1. പല്ലിന്റെ ചവയ്ക്കുന്ന ഭാഗത്തായി ഉണ്ടാകുന്ന പോട്.
2. പല്ലുകൾക്കിടയിൽ ഉണ്ടാകുന്ന പോട്.
ഇത്തരത്തിലുള്ള പോടുകൾ സാധാരണരീതിയിൽ അടച്ചുവയ്ക്കാവുന്നതാണ്. എന്നാൽ ഇത് തുടക്കത്തിലെ ചികിത്സിക്കാത്തപക്ഷം പോട് വലുതാവുകയും സൂക്ഷ്മാണുക്കൾ പല്ലിൻറെ ഉള്ളിലെ പൾപ്പിനെ ബാധിക്കുകയും ചെയ്യും. അപ്പോഴാണു നമുക്ക് പല്ലുവേദനയും നീരും ഉണ്ടാകുന്നത്. ഇങ്ങനെയുള്ള പല്ലുകളിലാണ് റൂട്ട്കനാൽ അഥവാ വേര് ചികിത്സ ചെയ്യുന്നത്. ഇങ്ങനെ ളശഹഹശിഴ , റൂട്ട്കനാൽ വഴി പല്ലിനെ അതിൻറെ പൂർവസ്‌ഥിതിയിലേക്ക് restore ചെയ്യാൻ സാധിക്കും.
മുഖസൗന്ദര്യത്തിൻറെ പ്രധാന ഘടകം പല്ലുകൾതന്നെയാണ്. നല്ല ചിരിക്ക് നല്ല പല്ലുകൾ വേണം. മുൻനിരയിലെ പല്ലുകൾ നഷ്‌ടമായാൽ മുഖത്ത് ചുളിവുകൾ ഉണ്ടാകും. ആദ്യമൊക്കെ പല്ലടയ്ക്കാൻ ഉപയോഗിച്ചിരുന്നത് dental amalgam എന്ന വസ്തുവാണ്. ഈ വസ്തുവിന് സിൽവർ നിറമാണ്.പല്ലടയ്ക്കുന്നതിലെ സൗന്ദര്യസങ്കൽപങ്ങൾ വിഷയമായതോടുകൂടി പല്ലിന്റെ അതേ നിറത്തിലുള്ള വസ്തുക്കൾ വന്നു. ഇവയിൽ പ്രധാനമായി ഉപയോഗിക്കുന്നത് Glass lonomer cemenet ഉം composite risin നും ആണ്.
ഇതുകൂടാതെ ധാരാളം നൂതന സാങ്കേതിക ദന്തചികിത്സകൾ ഇപ്പോൾ ലഭ്യമാണ്. അതിലൊന്നാണ് veneering. ഇവിടെ പല്ലിൻറെ നിറമുള്ള കനം കുറഞ്ഞ ഒരു വസ്തു ഒട്ടിച്ചുവയ്ക്കുന്നു. ഇങ്ങനെ പല്ലിന്റെ നഷ്‌ടമായ ഭംഗിയും ആകൃതിയും രൂപവും വീണ്ടെടുക്കാൻ സാധിക്കും.
കേടുവന്ന പല്ലിൻറെ ഭൂരിഭാഗവും നഷ്‌ടമായ രീതിയിൽ ഡോക്ടറുടെ അടുത്തെത്തുന്ന രോഗികൾ നിരവധിയാണ്. ഇങ്ങനെയുള്ള അവസരത്തിൽ റൂട്ട് കനാൽ ചികിത്സയ്ക്കു ശേഷം പല്ലിന്റെ നിലനിൽക്കുന്ന ഭാഗം സംരക്ഷിക്കുന്നതിനും നഷ്‌ടമായ ഭാഗങ്ങൾ വീണ്ടെടുക്കുന്നതിനുമായി ഉപയോഗിക്കുന്നതാണ് പോസ്റ്റ് ആൻഡ് കോർ.
നഷ്‌ടമായ crow ന്റെ ഭാഗങ്ങൾ നിർമിച്ചെടുക്കാനും നിലനിർത്താനുമായി റൂട്ട് കനാൽ ചെയ്ത പല്ലിന്റെ വേരിൽനിന്ന് എടുക്കുന്ന സപ്പോർട്ടിനെയാണ് പോസ്റ്റ് വിളിക്കുന്നത്. പല്ലിൻറെ വേരിൻറെ വലിപ്പത്തിനും നീളത്തിനും അനുസരിച്ച് ഒരു കട്ടിയുള്ള പോസ്റ്റ് ഉണ്ടാക്കും. ഈ കോറുമായി ബന്ധിപ്പിക്കുകയും പിന്നീട് ഈ പല്ലിനെ ക്രൗൺ വച്ച് റീസ്റ്റോർ ചെയ്യുന്നു. ഇങ്ങനെ പല്ലിനു നഷ്‌ടമായ ശക്‌തി റീസ്റ്റോർ ചെയ്യാൻ സാധിക്കുന്നു.
പോട് വളരെ വലുതും പല്ലിന്റെ ശേഷിക്കുന്ന ഭാഗത്തിനു ബലം കുറവുമാണെങ്കിൽ സാധാരണ ഫില്ലിംഗ് ചെയ്താൽ മാത്രം പറ്റില്ല. അവിടെ ദന്തൽ ലാബിൻറെ സഹായത്തോടെ inlay, onlay അല്ലെങ്കിൽ ക്രൗൺ എന്നിവ പല്ലിൽ വയ്ക്കാറുണ്ട്. ഇതുപോലെ റൂട്ട് കനാൽ കഴിഞ്ഞ പല്ല് തികച്ചും നിർജീവമാണ്. അവയ്ക്ക് സാധാരണ പല്ലുകളെപ്പോലെ ബലമുണ്ടാകില്ല. അത് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണു വേരുചികിത്സ കഴിഞ്ഞ പല്ലുകൾ ക്യാപ് ചെയ്ത് സൂക്ഷിക്കണം എന്നു പറയുന്നത്. ഇങ്ങനെ വയ്ക്കുന്ന ക്യാപ് പല്ലിൻറെ നഷ്‌ടമായ ഫങ്ഷനെയും ഷേപ്പിനെയും വീണ്ടെടുക്കുന്നു. (തുടരും).
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com