ഒരു പല്ല് വായിൽ കിളിർത്തുവരുന്പോൾ അത് ഒരു പ്രത്യേക പാത അല്ലെങ്കിൽ രീതി പിന്തുടരുന്നു. പല്ലുകൾ അതിന്റെ യഥാസ്ഥാനത്ത നിന്നു വ്യതിചലിച്ച് മറ്റു സ്ഥാനങ്ങളിൽ വരുന്പോൾ ചെറുതും വലുതുമായ നിരതെറ്റലുകളുണ്ടാകുന്നു.
അതു മുഖത്തിന്റെ വളർച്ചയെയും രൂപത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വ്യതിചലനം ഏതു പല്ലുകൾക്കും വരാമെങ്കിലും മിക്കപ്പോഴും കൂടുതലായി കണ്ടുവരുന്നത് മുകളിലെ ആദ്യ അണപ്പല്ലുകളിലും കോന്പല്ലുകളിലും താഴെയുള്ള മുൻനിര പല്ലുകളിലുമാണ്. മുച്ചുണ്ട് ഉള്ളവരിലും ഇവ പൊതുവായി കാണാറുണ്ട്.
മുൻനിര പല്ലുകൾ സ്ഥാനം മാറിവരുന്നത് മിക്കപ്പോഴും സൂപ്പർന്യൂമററി പല്ലുകളുടെ സാന്നിധ്യം മൂലമാണ്. താഴത്തെ താടിയെല്ലിൽ പൊതുവേ മുൻനിര പല്ലുകളാണ് സ്ഥാനം മാറി വരാറുള്ളത്.
കാരണങ്ങൾ പലത്
പല്ലുകൾ സ്ഥാനം തെറ്റിവരുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. ഈ കാരണങ്ങൾ കണ്ടുപിടിച്ച് അവയെ ഉന്മൂലനം ചെയ്യുകയാണ് ഇതിനുള്ള ശരിയായ ചികിത്സ.
അപകടം, അണുബാധ, സിസ്റ്റ്, സൂപ്പർ ന്യൂമററി പല്ലുകൾ, തിങ്ങിനിൽക്കുന്ന പല്ലുകൾ, പല്ലിന്റെ വലുപ്പക്കൂടുതൽ, വലിപ്പം കുറഞ്ഞ താടിയെല്ല്, അണപ്പല്ലുകളുടെ സ്ഥാനവ്യതിയാനം, അണപ്പല്ലുകളുടെ വൈകിയുണ്ടാവുന്ന കാൽസിഫിക്കേഷൻ, വൈകിയുണ്ടാകുന്ന വേരുകളുടെ തേയ്മാനം എന്നിവയാണ്.
അണപ്പല്ലുകൾ സ്ഥാനംതെറ്റി വരുന്പോൾ
സ്ഥാനം തെറ്റിവരുന്ന അണപ്പല്ലുകളുടെ ഒരു ഭാഗം പാൽപ്പല്ലുകളിലെ രണ്ടാം അണപ്പല്ലിന്റെ അടിയിലും മറുഭാഗം പ്രത്യക്ഷത്തിൽ കാണാവുന്നതുമാണ്.
മുളച്ചുവരുന്ന ആദ്യത്തെ അണപ്പല്ലിന്റെ ഒരു ഭാഗം, പാൽ പല്ലിലെ രണ്ടാം അണപ്പല്ലിന്റെ വേരുകളുടെ തേയ്മാനത്തിന് കാരണമാവുകയും എന്നാൽ ഈ പാൽപല്ലുകളുടെ മറുഭാഗം അണപ്പല്ലുകൾ കിളിർക്കുന്നത് തടയുകയും ചെയ്യുന്നു. രണ്ടു രീതിയിൽ ഈ സ്ഥാനവ്യതിയാനം കാണപ്പെടാറുണ്ട്.
1. സ്വയം ശരിയാവുന്നവ (റിവേഴ്സിബിൾ)
2.എല്ലിൽ കുടുങ്ങിയത് (ഇറിവേഴ്സിബിൾ)
റിവേഴ്സിബിൾ കേസുകളിൽ അണപ്പല്ലുകളുടെ ഒരു ഭാഗം പാൽപ്പല്ലുകളുടെ അടിയിലകപ്പെടുകയും അത് അണപ്പല്ല് കിളിർത്തുവരുന്നത് തടയുകയും ചെയ്യുന്നു. സാധാരണ ഇവ എക്സ്റേ വഴി കണ്ടുപിടിക്കാനാവും.
പല്ലിന്റെ പൾപ്പും വായയും തമ്മിൽ ഒരു ബന്ധം ഉണ്ടെങ്കിൽ മാത്രമേ, അണപ്പല്ലുകളിൽ അണുബാധ കാണുകയുള്ളൂ.
കോന്പല്ലുകൾ സ്ഥാനംമാറി വരുന്പോൾ
ഒരു പത്ത് വയസ് കാലയളവിൽ, പാൽപല്ലിലെ കോന്പല്ലുകൾക്ക് ഇളക്കം വരാതിരിക്കുകയും മോണയിൽ പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവും കാണാത്തപക്ഷം അവ മുടൻപല്ലുകളായി വരാനുള്ള സാധ്യതയേറെയാണ്.
ഇതുകാരണം രണ്ടു പ്രശ്നങ്ങളാണ ു കണ്ടുവരുന്നത്.
1. എല്ലിൽ കുടുങ്ങിയ കോന്പല്ലുകൾ
2. മുൻ നിര പല്ലുകളുടെ വേരുതേയ്മാനം.
എക്സ്റേയിൽ കോന്പല്ലുകൾ മുൻനിരപ്പല്ലുകളുടെ സ്ഥാനത്തേക്ക് ചെരിഞ്ഞുനിൽക്കുകയോ അല്ലെങ്കിൽ ചെറിയ രീതിയിലുള്ള സ്ഥാനവ്യതിയാനങ്ങൾ കാണിക്കുകയോ ചെയ്യാറുണ്ട്. ശരിയായ രോഗനിർണയത്തിന് സിബിസിടി, ഒപിജി, ഐഒപി എന്നീ പല തരത്തിലുള്ള എക്സ് റേകൾ സഹായിക്കാറുണ്ട്.
(തുടരും)
വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903